Saturday, August 10, 2013

ദ്വീപും, മഹിളകളും




 കുറച്ചുമാസങ്ങള്ക്കുമുന്പ് കേരളത്തില് SOMIYA എന്ന പെണ്കുട്ടിയെ ട്രൈനില് നിന്നും തള്ളിയിട്ട് ക്രൂരമായ്‌ ബലാല്സംഗം ചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചതാണ്. ഇന്നിതാ വീണ്ടും തലസ്ഥാന നഗരത്തില് ഒരു പെണ്കുട്ടി കൂട്ടമാനബംഗത്തിന്നിരയായിരിക്കുന്നു. 'സ്ത്രി അമ്മയാണ്,പെങ്ങളാണ്' എന്ന വിശ്വവാക്യം എവിടെ അന്യമാവുകയാണ്. ഈ ലോകം ആണിന്റെ കാല്കീഴിലാവാം,സ്ത്രി അപലയാവാം, ചപലയാവാം, നിസ്സഹായി ആവാം, ആണിന്റെ ഒരുതുള്ളി ഭീജത്തിനു ജീവന് നല്കുന്ന മാംമസ പിണ്ഡമാവാം. പക്ഷെ ആണിന്റെ ഭ്രാന്തമായ കാമത്തിനു ഇരയാവേണ്ടവളല്ല അവള്, ട്രൈനിലോ ബസ്സിലോ പിച്ചിചീന്തേണ്ടവളല്ല അവള്. ലക്ഷദ്വീപിലെ തെരുവുകളില് ഒരു സ്ത്രിക്കു ഏതു പാത്രിരാത്രി വേണമെങ്കിലും നടക്കാം , ഇവിടെ മരുമക്കത്തായം ഭാക്കിവെച്ചുപോയസ്ത്രി സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ ആണ് വാതം( PATRIARCHAL VOICE ) ഇല്ല , ഇവിടെ സ്ത്രിയെ കൂച്ചുവിലങ്ങിടുന്ന പുരുഷമേതാവിത്യം( MALEDOMINATION ) ഇല്ലാ. സ്ത്രികള്ക്ക് സ്വാതന്ത്ര്യം നല്കാതിരിക്കല്, അവള് എന്നുംആണിന്റെ അടിമയാണ് എന്നീ വാതങ്ങള് WESTERN CONCEPT ആണ്, ഇസ്ലാം മതം സ്ത്രീകള്ക്ക് സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നു, അവളെ വെട്ടയാടപെടുന്നവരില്നിന്നും സംരക്ഷിക്കാന് ഇസ്ലാമില് നിയമ വെവസ്ഥിതികളുണ്ട്.

No comments:

Post a Comment