Saturday, August 10, 2013

M.V. ടിപ്പുസുല്ത്താന് ഒരു ചരമ ഗീതം



1988 ലെ ഒരു സായാഹ്നത്തില് നീലക്കടലിന്റെ ഓളങ്ങളെ തൊട്ടുണര്ത്തി ഒരു യന്ത്ര നൗക കടന്നുവന്നു. നീണ്ട ഇരുപത്തിമൂന്ന് വര്ഷം തുരുത്തുകള്ക്കും വന്കരകള്ക്കുമിടയില് അറബിക്കടലിന്റെഅകാധനീലിമയില് പ്രയാണം നടത്തി. രണ്ടുതലമുറകളുടെസന്തോഷങ്ങള്ക്കും,വേദനകള്ക്കും മൂകസാക്ഷിയായ്. ഇന്ന് കാലത്തിന്റെ പ്രയാണത്തില് M.V. TIPU SULTAN എന്ന വെള്ള നൗക ദ്വീപുകാരന്റെ ഓര്മകളില് മാത്രം. മാരുതനെ പ്രണയിച്ച പായോടങ്ങളെമറന്നനാം, ഇനി ആ ഗണത്തില് മൈസൂര്സിംഹത്തിന്റെ നാമത്താല് ദ്വീപുകാര്കിടയിലേക്ക് കടന്നുവന്ന ഈ കപ്പലേയും നാം മറക്കും. ഒരു തലമുറയുടെ സ്നേഹവാക്കുകള്ക്കും മറ്റൊരു തലമുറയുടെ ശാപവചനങ്ങല്കുംമൂകസാക്ഷിയായിരുന്നു M.V..TIPUSULTAN, എങ്കിലും ദ്വീപുകാരന്റെ വീര്പ്പുമുട്ടലുകള്ക്ക് ഒരുപരിധിവരെ സാന്ത്വനമേകാന്M.V. TIPUSULTAN ന് കഴിഞ്ഞു. ഇന്ന് പുതുപുത്തന് കപ്പലുകള് നമ്മേപേറി യാത്രനടത്തുമ്പോള്, എറണാകുളത്തിലെ ചെളിക്കായലില് കൊല്ലന്റെ വരവുംകാത്തുകിടപ്പാണ് ഈ കപ്പല്.

No comments:

Post a Comment